---
title: "അറിയുമോ..?തലശേരിയിൽ കാരായിയാണ് ; റോഡ്‌ ഷോയിൽ ആയിരങ്ങൾ*"
english_title: "Did you know..? Karai is in Thalassery; Thousands attend the road show"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347907/Did you know..? Karai is in Thalassery; Thousands attend the road show"
published_at: "2026-03-15T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6e04f00a3c_1001151370.jpg"
keywords: []
---

# അറിയുമോ..?തലശേരിയിൽ കാരായിയാണ് ; റോഡ്‌ ഷോയിൽ ആയിരങ്ങൾ*

> **Lead Summary:** തലശേരി :എൽഡിഎഫ് സ്ഥാനാർഥി കാരായി രാജന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് തലശേരിയിൽ ആവേശത്തുടക്കം. സ്ഥാനാർഥി പ്രഖ്യാപനത്തിന്‌ പിന്നാലെ തലശേരി ട‍ൗണിൽ നടന്ന റോഡ്‌ ഷോയിൽ ആയിരങ്ങൾ അണിനിരന്നു. മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തുനിന്നാണ് വികസനം തുടരുമെന്ന്‌ പ്രഖ്യാപിച്ചുള്ള എൽഡിഎ-ഫ്‌ ശക്തിപ്രകടനം ആരംഭിച്ചത്. സ്ഥാനാർഥിയെയും ആനയിച്ചുള്ള മഹാപ്രകടനം ഇടതുപക്ഷമുന്നേറ്റത്തിന്റെ വിളംബരമായി.

## Article Content

തലശേരി :എൽഡിഎഫ് സ്ഥാനാർഥി കാരായി രാജന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് തലശേരിയിൽ ആവേശത്തുടക്കം. സ്ഥാനാർഥി പ്രഖ്യാപനത്തിന്‌ പിന്നാലെ തലശേരി ട‍ൗണിൽ നടന്ന റോഡ്‌ ഷോയിൽ ആയിരങ്ങൾ അണിനിരന്നു. മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തുനിന്നാണ് വികസനം തുടരുമെന്ന്‌ പ്രഖ്യാപിച്ചുള്ള എൽഡിഎ-ഫ്‌ ശക്തിപ്രകടനം ആരംഭിച്ചത്. സ്ഥാനാർഥിയെയും ആനയിച്ചുള്ള മഹാപ്രകടനം ഇടതുപക്ഷമുന്നേറ്റത്തിന്റെ വിളംബരമായി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നീങ്ങിയ റോഡ്‌ഷോയിൽ ചുവപ്പൻ ബലൂണുകളും സ്ഥാനാർഥിയുടെ ഫോട്ടോപതിച്ച പ്ലക്കാഡുകളും കൊടികളുമായാണ്‌ ജനം അണിനിരന്നത്‌. സ്‌പീക്കർ എ എൻ ഷംസീർ സ്ഥാനാർഥിയെ ഷാളണിയിച്ച്‌ സ്വീകരിച്ചതോടെയാണ്‌ റോഡ്‌ ഷോ ആരംഭിച്ചത്‌. നേതാക്കളായ സി കെ രമേശൻ, സി പി ഷൈജൻ, എം എസ് നിഷാദ്, കെ കെ പവിത്രൻ, മുഹമ്മദ്‌അഫ്‌സൽ, കെ വിനയരാജ്‌, കെ കെ ജയപ്രകാശ്‌, ബി പി മുസ്‌തഫ, ഒതയോത്ത്‌ രമേശൻ, വി സതി, എ ശൈലജ, കെ സന്തോഷ്‌ എന്നിവർ നേതൃത്വംനൽകി.

നഗരംചുറ്റി പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സ്ഥാനാർഥി കാരായി രാജൻ സംസാരിച്ചു. മണ്ഡലത്തിന്റെ വികസനത്തുടർച്ചക്ക്‌ ജനങ്ങൾക്കൊപ്പംനിന്ന്‌ പ്രവർത്തിക്കുമെന്ന്‌ കാരായി പറഞ്ഞു. എം സി പവിത്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347907/Did you know..? Karai is in Thalassery; Thousands attend the road show)